കേരളത്തിലെ ആദ്യ ലിഫ്റ്റ് ബ്രിഡ്‌ജുമായി കരിക്കകം

കേരളത്തിലെ ആദ്യ ലിഫ്റ്റ് ബ്രിഡ്‌ജുമായി കരിക്കകം

lift bridge kerala thiruvananthapuram karikkakom

തിരുവനന്തപുരം: കേരളത്തിലെ ആദ്യ ലിഫ്റ്റ് ബ്രിഡ്ജ് തിരുവനന്തപുരം കരിക്കകത്തു ഉദ്‌ഘാടനം ചെയ്തു. ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായി പാർവ്വതി പുത്തനാറിനു കുറുകെയാണ് ഈ ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്. ഉൾനാടൻ ജലഗതാഗത വകുപ്പിൻറെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. 100 ടൺ ഭാരമുള്ള വാഹനങ്ങൾക്ക് പോലും ഈ ബ്രിഡ്‌ജിലൂടെ കടന്നു പോകാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. അതുപോലെ അഞ്ചു മീറ്റർ വരെ ഉയരത്തിലേക്ക് ഉയർത്താൻ കഴിയുമെന്നും പറയപ്പെടുന്നു. വിദൂരനിയന്ത്രണ സംവിധാനം ഉപയോഗിച്ചാണ് ബ്രിഡ്ജ് ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത്. കരിക്കകം ക്ഷേത്ര വളപ്പിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനാണ് ബ്രിഡ്‌ജിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്.

Leave a Reply