ആദ്യമായി വളർത്തുനായയെ വാങ്ങുന്നവർ മനസ്സിലാക്കിയിരിക്കേണ്ട ചില കാര്യങ്ങൾ
കോവിഡ് കാലഘട്ടം ഒരു മഹാമാരിയുടെ കാലമായിരുന്നുവെങ്കിലും ആളുകളുടെ അതുവരെ ഉണ്ടായിരുന്ന രീതികളും വിനോദ മാർഗ്ഗങ്ങളും എല്ലാം മാറ്റിമറിച്ച കാലഘട്ടംകൂടെ ആയിരിന്നു അത്. പലരും ഓൺലൈനിലൂടെ വീഡിയോ നിർമ്മാണം, അഭിനയം, പാട്ട് കൂടാതെ വീട്ടിൽ ഓമനങ്ങളെ വളർത്തൽ, പാചക പരീക്ഷണങ്ങൾ എന്നിവയെല്ലാം കൊണ്ട് ഈ ദുർഘട കാലഘട്ടത്തെ മറികടക്കുകയായിരുന്നു. ഇതിൽ പലതും പിന്നീട് ഒരു വരുമാനമാർഗമായി മാറുന്നത് നാം കണ്ടു.
അത്തരത്തിൽ ഒരു പ്രധാന മാറ്റമായിരുന്നു ഓമന മൃഗങ്ങളെ മുഖങ്ങളെ വീട്ടിൽ വളർത്തുന്നതിനോടുള്ള ആളുകളുടെ മനോഭാവത്തിലുള്ള മാറ്റം. അതുവരെ കേരളത്തിൽ അത്രയ്ക്ക് വ്യാപകമായി കാണാതിരുന്ന ഒന്നാണ് ഓമന മൃഗങ്ങളെ മുതിർന്നവരും കുട്ടികളും എല്ലാം ഒരേ താല്പര്യത്തോടുകൂടെ വീട്ടിൽ വളർത്തുന്ന കാഴ്ച. എന്നാൽ കോവിഡ് കാലഘട്ടത്തിനുശേഷം ജോലി തിരക്കുള്ളവർപോലും വീട്ടിൽ ഒരു ഓമന മൃഗങ്ങളെ വളർത്തുന്നത് ഒരു പുതുമയുള്ള കാഴ്ച അല്ലാതായി. ഇപ്പോൾ നമ്മുടെ നാട്ടിൽ മുൻപെങ്ങും കാണാനാവാത്ത വിധം വിദേശ ഇനം നായകൾ വരെ ധാരാളമായി കണ്ടുവരുന്നു. ഇതിൽ എളുപ്പത്തിൽ മറ്റുള്ളവരുമായി ഇണങ്ങുന്നതും, മനുഷ്യജീവനു വരെ ആപത്തുണ്ടാക്കുന്നതുവരെയുള്ള ഇനങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.
മുൻ പരിചയമില്ലാത്തവർ നായയെ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില ഘടകങ്ങൾ നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ്.
ഒന്നാമതായി വീട്ടിൽ ഒരു ഓമന മൃഗത്തെ വളർത്തുമ്പോൾ ഇതിനുവേണ്ടി ചിലവഴിക്കേണ്ടുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. പലരും ഇതൊന്നും ആലോചിക്കാതെ വാങ്ങിയതിനു ശേഷം പുനർവിചിന്തനം ചെയ്യേണ്ടി വരുന്നത് കാണാറുണ്ട്. പ്രത്യേകിച്ച് വീട്ടിൽ ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്നവരും വിദ്യാർഥികളായ മക്കളും കൂടാതെ വീട്ടിൽ മറ്റാരുമില്ലെങ്കിൽ ഇത്തരത്തിൽ മൃഗങ്ങളെ വളർത്തുന്നത് വളരെ ബുദ്ധിമുട്ടേറിയ വിഷയമാണ്. അതുപോലെതന്നെ പുറത്ത് വിനോദ, സാമൂഹിക, കുടുംബപരമായ പരിപാടികളിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടി വരുന്ന കുടുംബ പശ്ചാത്തലം ആണെങ്കിൽ ഇതിൽ നിന്നും മാറി നിൽക്കുന്നതാണ് ഉചിതം.
നിർബന്ധമാണ് നിയമപരമായി എടുക്കേണ്ടത് ലൈസൻ നിന്നും തദ്ദേശസ്ഥാപനങ്ങളിൽ അതാതു വളർത്തുന്നത്തിനു നായയെ വീടുകളിൽ
അതുപോലെതന്നെ ബുൾഡോഗ്,പിറ്റ് ബുൾ, റോഡ് വീലർ തുടങ്ങിയ 23 ഓളം വിദേശ ഇനങ്ങളിൽ പെട്ട നായ്ക്കളെ വളർത്തുന്നത് ഇന്ത്യയിൽ കേന്ദ്രസർക്കാർ നിരോധിച്ചിരിക്കുകയാണ്.
വീടുകളിൽ വളരെ സുരക്ഷിതമായി നായകളെ വളർത്തുവാൻ ഉടമകൾ ബാധ്യസ്ഥരാണ്. നമ്മുടെ വളർത്തുനായ മറ്റുള്ളവരെ കടിക്കുകയാണെങ്കിൽ 5000 രൂപ വരെ പിഴയും ആറുമാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. അതുപോലെ തന്നെ നഷ്ടപരിഹാരത്തിനു വേണ്ടിയുള്ള സിവിൽ കേസ് കൊടുക്കുവാനും കടിയേറ്റ ആൾക്ക് സാധിക്കുന്നതാണ്. ആയതിനാൽ ഇവയ്ക്കു യഥാസമയം വാക്സിനേഷൻ കൊടുക്കേണ്ടതും, അതേപോലെതന്നെ കെട്ടിയിട്ടു സുരക്ഷിതമായി പുറത്തുകൊണ്ടു പുറത്തുകൊണ്ടു പോകേണ്ടതും വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
ഇതിന് യഥാസമയം വാക്സിനേഷൻ എടുക്കേണ്ടത് ഇതിൻറെ ആരോഗ്യത്തിനും നമ്മുടെ സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണ്.
- 6 തൊട്ട് 8 ആഴ്ച്ചക്കുള്ളിൽ ഡിഎച്ച്പി വാക്സിന്റെ ആദ്യത്തെ ഡോസ് കൊടുക്കേണ്ടതാണ്.
- 8 തൊട്ട് 10 ആഴ്ചക്കുള്ളിൽ ഡി.എച്ച്പിഐൽ ന്റെ ഒരു ഡോസും കൊടുക്കേണ്ടതാണ്.
- 10 തൊട്ട് 12 ആഴ്ച, 16 ആഴ്ച, 6 മാസം, 12 മാസം എന്നീ ഇടവേളകളിൽ ഡിഎച്ച്പിൽ ന്റെ ബൂസ്റ്റർ ഡോസുകളും കൊടുക്കേണ്ടതാണ്.
- 14 തൊട്ട് 16 ആഴ്ചയ്ക്കിടയിൽ ആദ്യത്തെ ഡോസ് റാബീസ് വാക്‌സിസിനും, ഒരു വർഷത്തിനുശേഷം ബൂസ്റ്റർ ഡോസും അതിനുശേഷം എല്ലാവർഷവും ബൂസ്റ്റർ ഡോസുകൾ കൊടുക്കേണ്ടതാണ്.
ഇളക്കേണ്ടതാണ് വിര കാലയളവിൽ ആറുമാസം മൂന്നുതൊട്ട് എല്ലാ നായകളെ മുതിർന്ന. നിർബന്ധമാണ് ഇളക്കേണ്ടതും വിര മാസവും എല്ലാ വരെ പ്രായമാകുന്നത് ആറുമാസം പിന്നീട് ഇളക്കേണ്ടതും വിര കൂടുംതോറും രണ്ടാഴ്ച എല്ലാ വരെ പ്രായമെത്തുന്നത് ആഴ്ച . 8 വിരയിളക്കൽ ഇടവേളകളിൽഉള്ള കൃത്യമായ പ്രാധാന്യമർഹിക്കുന്നതാണ് അതുപോലെ ആണ് ഒതുക്കേണ്ടതും മുടിവെട്ടി ഇടവേളകളിൽ വരെയുള്ള ആഴ്ച 8 തൊട്ട് 4 എല്ലാ നായ്ക്കളെ മുടിയുള്ള നീണ്ട കൂടാതെ. കുളിപ്പിക്കേണ്ടതാണ് ഉപയോഗിച്ച് ഷാംപൂ തോറുംആഴ്ച 8 തൊട്ട് 6 എല്ലാ അനിവാര്യമാണ് ഗ്രൂമിങ് ഒഴിവാക്കുവാൻ മറ്റും വൃത്തികേടുകളും അടിഞ്ഞുകൂട്ടിയ ശരീരത്തിൽ, നിലനിർത്തുവാനും ആരോഗ്യം അകറ്റി പരാതജീവികളെ നിന്നും ശരീരത്തിൽ ഇതിൻറെ. മാത്രമുള്ളതല്ല വേണ്ടി രിക്കാൻഭംഗിയായി കാഴ്ചക്ക് ഗ്രൂമിംഗ് സ്ഥിരമായ. കാര്യമാണ് ചെയ്യേണ്ട അത്യാവശ്യമായി ഗ്രൂമിങ് സുഖത്തിനുമായി ആരോഗ്യത്തിനും നായയുടെ വളർത്തു :
ഗ്രൂമിങ്
ശ്രദ്ധിക്കേണ്ടതാണ് വളർത്തുവാൻ സാഹചര്യത്തിൽ നിറഞ്ഞ തണുപ്പ് ചൂടേൽക്കാത്ത അധികം വളർത്തുമ്പോൾ ഇവരെ കാലാവസ്ഥയിൽ നമ്മളുടെ അതുകൊണ്ടുതന്നെ. പോകുന്നവയാണ് യോജിച്ചു കാലാവസ്ഥയുമായി രാജ്യങ്ങളുടെ തണുപ്പ് പലതും നായകൾ ഇനം വിദേശ ചില ഇനം വിദേശ നായകൾക്ക് ഒരു പരിധിയിൽ കൂടുതലുള്ള ശബ്ദം ഭയപ്പെടുത്തുന്നതാണ്. ഇവ പടക്കം പൊട്ടിക്കുന്നതുപോലുള്ള ഉയർന്ന ശബ്ദത്തിന്റെ സമയങ്ങളിലും, ഇടിമിന്നൽ സമയങ്ങളിലും നമ്മളുടെ സമീപത്തുനിന്ന് വിട്ടുപോവില്ല. ഈ സമയങ്ങളിൽ ഇവയെ വീടിനു വെളിയിലുള്ള കൂടുകളിൽ ഇടുവാൻ സാധിക്കില്ല. ഇത്തരം സമയങ്ങളിൽ ഇവയെ വീടിനുള്ളിൽ തന്നെ നിർത്തേണ്ടതായും വരും.
Grooming Video
നായകളെ വളർത്തുമ്പോൾ ഇതുപോലുള്ള ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കുവാൻ ഉണ്ടെങ്കിലും, ഇതൊരു ലാഭകരമായി നടത്തുവാൻ സാധിക്കുന്ന വ്യവസായം കൂടിയാണ്. ഇന്ന് ഒരുപാട് പേർ മുഴുവൻ സമയവും നായ വളർത്തൽ വ്യവസായത്തിൽ വ്യാപൃതരാണ്. ഇതിനെ ഓമനച്ചു വളർത്തുന്നതോടൊപ്പം തന്നെ ഇത് ഒരു അധിക വരുമാന സ്രോതസായം ആളുകൾ ഇതിന് വളർത്തി പോരുന്നു.