Health
മനസ്സാണ് മുഖ്യം, മറക്കേണ്ട; മാനസികാരോഗ്യം മെച്ചപ്പെടുത്താന് വഴികള്
മനസിന്റെ കരുത്താണ് ഒരാളുടെ ജീവിതത്തിന്റെ ഗതി നിര്ണയിക്കുന്നത്. മനശകതിയുണ്ടെങ്കില് മറ്റെല്ലാ പ്രതിബന്ധങ്ങളും മറികടക്കാം എന്നതിന്റെ എണ്ണമറ്റ ഉദാഹരണങ്ങള് നമുക്ക് ചുറ്റുമുണ്ട്. എന്നാല് പലരുടെയും മാനസികാരോഗ്യത്തിന്റെ കാര്യമെടുത്താല് വളരെ ദുര്ബലമായ അവസ്ഥയാണെന്ന് മനസിലാക്കാന് കഴിയും. ജീവിതത്തിലെ ചെറിയ തടസങ്ങളും വെല്ലുവിളികളും പോലും അതിജീവിയ്ക്കാന് കഴിയാത്ത മാനസികാവസ്ഥയുള്ള നിരവധി ആളുകളുണ്ട്. സ്വന്തം പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള രീതിയില് കാര്യങ്ങള് നടന്നില്ലെങ്കില് കടുത്ത സമ്മര്ദ്ദം അനുഭവിയ്ക്കുകയും വിവേകമില്ലാത്ത തീരുമാനങ്ങള് സ്വീകരിക്കുകയും ചെയ്യുന്നവര്. മാനസികാരോഗ്യം തീരെയില്ലാതതാണ് ഈ അവസ്ഥയ്ക്ക് കാരണം.